ത്യാഗസ്മരണയിൽ ഇന്ന് ദു:ഖവെള്ളി

Advertisement

തിരുവനന്തപുരം:
യേശു ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിലും മലയാറ്റൂർ ഉൾപ്പെടെയുള്ള വിവിധ കുരിശുമലകളിലും ഇന്ന് പ്രത്യേക പ്രാർത്ഥനകളും നടക്കും. യേശു ക്രിസ്തുവിൻ്റെ ഗാഗുൽത്താ മലയിലേക്കുള്ള കുരിശ് വഹിച്ചുള്ള യാത്രയെ അനുസ്മരിച്ച് കുരിശിൻ്റെ വഴി ഉൾപെടെയുള്ളെ പ്രാർത്ഥനകൾ നടക്കും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോട്ടയം കുടമാളൂർ സെൻ്റ്. മേരിസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്ന തിരുക്കർമ്മകൾക്ക് നേതൃത്വം നൽകും. ഓർത്തഡോക്സ്, യാക്കോബായ ,മർത്തോമ്മ ,സി എസ് ഐ, സാൽവേഷൻ ആർമി, ലൂഥറൻ തുടങ്ങി എല്ലാ സഭകളിലും പ്രത്യേക പ്രാർത്ഥനകളും, ശുശ്രൂഷകളും നടക്കും