കടബാധ്യതയെ തുടർള്ള ആത്മഹത്യ; അന്വേഷണം വേണമെന്ന് സി പി ഐ എം

Advertisement

അടുർ: ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ കിടപ്പ് രോഗി ആത്മഹത്യ ചെയ്തതിൽ ഗുരുതര ആരോപണവുമായി സിപിഐഎം . യുഡിഎഫ് ഭരിക്കുന്ന അടൂർ കാർഷിക വികസന ബാങ്ക് അധികൃതരുടെ ഭീഷണിയാണ് തുവയൂർ തെക്ക് മലങ്കാവ് രമ്യാ ഭവനിൽ യശോധരൻ എന്ന 67 കാരൻറെ മരണത്തിന് കാരണമെന്ന് സിപിഎം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എസ് മനോജ് പറഞ്ഞു. വീട് ബാങ്ക് ജപ്തി ചെയ്യുമെന്ന് കാരണത്താലാണ് യശോധരൻ കത്തി കൊണ്ട് സ്വയം കുത്തി മരിച്ചത് -ബാങ്ക് അധികൃതർ നിരവധിതവണ വീട്ടിലെത്തിയിരുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും മനോജ് ആവശ്യപ്പെട്ടു .കഴിഞ്ഞ 21 ന് പുലർച്ചെ ആത്മഹത്യാശ്രമം നടത്തിയ യശോധരൻ ഇന്നലെയാണ് മരിച്ചത്.അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും 5 ലക്ഷം രൂപാ വായ്പ എടുത്തിരുന്നു.പലിശയടക്കം ഇപ്പോൾ 8.54 ലക്ഷം രൂപാ 60 ദിവസത്തിനകം തിരിച്ചടയ്ക്കണമെന്ന് കാട്ടി ബാങ്ക് നോട്ടീസ് നൽകിയിരുന്നു.