കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ അഛൻ്റെയും രണ്ട് പെൺമക്കളുടെയും പോസ്റ്റുമോർട്ടം ഇന്ന്

Advertisement

കോഴിക്കോട് പയ്യോളി അയനിക്കാട് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ അഛൻ്റെയും രണ്ട് പെൺമക്കളുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് പോസ്റ്റുമോർട്ടം. പുതിയോട്ടിൽ സുമേഷിനെ റെയിൽവേ ട്രാക്കിലും മക്കളായ ഗോപിക, ജ്യോതിക എന്നിവരെ വീട്ടിനകത്തുമാണ് മരിച്ച നിലയിൽ കണ്ടത്. മക്കൾക്ക് വിഷം നൽകിയതിന് ശേഷം സുമേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലിസ് നിഗമനം മക്കളുടെ മരണകാരണം ഇതുതന്നെയാണോ എന്ന് പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ അറിയാൻ കഴിയൂ. മൂന്നു പേരുടെ സംസ്കാരവും ഇന്നുതന്നെ നടക്കും. രണ്ട് വർഷം മുൻപ് ഭാര്യ കോവിഡ് വന്ന് മരിച്ചതിൻ്റെ മനോവിഷമത്തിൽ ആണ് ഇത് ചെയ്ത തെന്നാണ് സൂചന.

Advertisement