വാർത്താനോട്ടം

Advertisement

വാർത്താനോട്ടം

2024 മാർച്ച് 28 വെള്ളി

BREAKING NEWS

👉മുക്താർ അൻസാരിയുടെ മരണം; ജയിലിൽ വിഷം നൽകിയതാണന്ന ആരോപണവുമായി മകൻ

👉ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു.

👉 സിദ്ധാർത്ഥിൻ്റെ മരണം: ഗവർണർ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമെന്ന് കുടുംബം.

👉അടൂർ പട്ടാഴി മുക്കിലെ വാഹനാപകടത്തിൽ 2 പേർ മരിച്ചതിൽ ദുരൂഹതയെന്ന് പോലീസ്.

👉ഇടുക്കി ചിന്നക്കനാൽ കോളനിയിൽ ചക്ക കൊമ്പൻ്റെ ആക്രമണം

🌴കേരളീയം🌴

🙏 പയ്യാമ്പലത്ത് മുതിര്‍ന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയെന്നും ഈ ഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

🙏 കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

🙏അടൂര്‍ കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്ത് കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും.

🙏മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി ഏപ്രില്‍ ഒന്ന് വരെ നീട്ടി. ഇഡി കസ്റ്റഡി കാലാവധി ഇന്നലെ തീര്‍ന്ന സാഹചര്യത്തിലാണ് ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്.

🙏 യഥാര്‍ഥ മദ്യനയ അഴിമതി ആരംഭിച്ചത് ഇ.ഡി. അന്വേഷണത്തിന് ശേഷമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേസില്‍ അറസ്റ്റിലായ ശരത് ചന്ദ്ര റെഡ്ഡിയെ മാപ്പുസാക്ഷിയാക്കിയെന്നും ബി.ജെ.പിക്ക് 55 കോടി രൂപ സംഭാവന നല്‍കിയ ശേഷമാണ് റെഡ്ഡിയെ മാപ്പുസാക്ഷിയാക്കിയതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

🙏 പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 3 പേര്‍ മരിച്ചു. പബ്ബിനുള്ളില്‍ കുടുങ്ങിയവരെയെല്ലാം പുറത്തെത്തിച്ചതായാണ് വിവരം. ഒരു തമിഴ്നാട് സ്വദേശിയും രണ്ട് മണിപ്പുര്‍ സ്വദേശികളുമാണ് മരിച്ചത്.

🙏 രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെ എന്‍ഐഎ പിടികൂടി. കര്‍ണാടക സ്വദേശി മുസമ്മില്‍ ഷരീഫിനെയാണ് സ്ഫോടനം നടന്ന് 28 ദിവസത്തിനു ശേഷം
അറസ്റ്റ് ചെയ്തത്.

🙏പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി. ഇഡി പിടിച്ചെടുത്ത 3,000 കോടി രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന പരാമര്‍ശത്തിന്മേലാണ് പരാതി.

🙏 മേഘാലയയില്‍ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

🙏 എന്‍ഡിഎയ്ക്കൊപ്പം കഴിഞ്ഞ വര്‍ഷം ചേര്‍ന്ന യുപിഎ കാലത്തെ വ്യോമയാന മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചു. എയര്‍ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ പാട്ടത്തിനെടുത്ത കേസാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിബിഐ അവസാനിപ്പിച്ചത്.

🙏നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്ന സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എ മുക്താര്‍ അന്‍സാരി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വ്യാജ തോക്ക് ലൈസന്‍സ് കേസില്‍ ജീവപര്യന്തം തടവില്‍ കഴിയവേയാണ് അന്ത്യം.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ 12 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 45 പന്തില്‍ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.