പത്തനംതിട്ട: മരുമകൻ അമ്മായിയമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. പന്തളം തോന്നല്ലൂർ സ്വദേശി സീനക്ക് (46) ആണ് കുത്തേറ്റത്.
ഇവരുടെ ഇളയ മകളുടെ ഭർത്താവായ അഞ്ചല്‍ സ്വദേശി ഷമീർ ഖാൻ (36) ആണ് വീട്ടമ്മയെ കുത്തിയത്.
സീനയ്ക്ക് നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഷമീർ ഖാനെ പൊലീസ് പിടികൂടി. ഷമീറിന്റെ ബാഗില്‍ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി. വിവാഹബന്ധം സീനയുടെ മകള്‍ വേർപെടുത്താനിരിക്കെയാണ് സർവേയറായ ഷമീര്‍ ഭാര്യ വീട്ടിലെത്തിയത്.