കാട്ടുപന്നികൾ വീട്ടമ്മയുടെ കാൽ കടിച്ചുമുറിച്ചു… കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു

Advertisement

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് വീട്ടമ്മയെ ആക്രമിച്ച് ​ഗുരുതരമായി പരിക്കേൽപ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ തത്ത എന്ന വീട്ടമ്മ വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
തത്തയുടെ കാൽ മുട്ടിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് രാത്രി നടത്തിയ തെരച്ചിലില്‍ രണ്ട് കാട്ടുപന്നികളെയും വെടിവെച്ചു കൊന്നത്.

Advertisement