മൈക്രോ ഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്

Advertisement

തിരുവനന്തപുരം:
മൈക്രോഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്. സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ശവപ്പെട്ടിയിൽ കിടന്ന് സമരം നടത്തുന്ന ശ്രീജിത്തിനെതിരെയാണ് കേസ്.
സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോഫോണിലൂടെയാണ് ശ്രീജത്ത് അസഭ്യം പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട് പത്ത് വർഷത്തോളമായി ശ്രീജിത്ത് സമരത്തിലാണ്‌.