ഭിന്നശേഷിക്കാരന് മർദ്ദനം: വെള്ളറടയിലെ സ്പെഷ്യൽ സ്കൂൾ അധികൃതർക്കെതിരെ കേസ്സെടുത്തു

Advertisement

തിരുവല്ല:17 കാരനായ ഭിന്നശേഷി വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ വെളളറട സ്നേഹ ഭവൻ സ്പഷ്യൽ സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവരെ പ്രതിചേർത്ത് തിരുവല്ല പോലീസ് കേസ്സെടുത്തു. ജുവനൈൽ ,ഭിന്ന ശേഷി സംരക്ഷണ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുന്നത്. ഭിന്നശേഷിക്കാരനായ തിരുവല്ല ചാത്തങ്കരി സ്വദേശിയായ 17 കാരനാണ് മർദ്ദനമേറ്റത്.കഴിഞ്ഞ ബുധനാഴ്ചയാണ് ശരീരമാസകലം പരിക്കേറ്റ നിലയിൽ ഈ കുട്ടിയെ ചാത്തങ്കേരി സി എച്ച് സി യിൽ എത്തിച്ചത്. ചിലവർഷങ്ങളായി വെള്ളറട സ്പെഷ്യൽ സ്ക്കൂളിലെ അന്തേവാസിയായി കഴിയുകയായിരുന്നു ഈ കുട്ടി.