കടമ്പനാട് വില്ലേജ് ഓഫീസർ മനോജിനെ ആത്മഹത്യയിലേക്ക് നയിച്ചത് രാഷ്ട്രീയ സമ്മർദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്

Advertisement



പത്തനംതിട്ട. കടമ്പനാട് വില്ലേജ് ഓഫീസർ മനോജിനെ ആത്മഹത്യയിലേക്ക് നയിച്ചത് രാഷ്ട്രീയ സമ്മർദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അടൂർ ആർഡിഒ ജില്ലാ കളക്ടർക്ക്  റിപ്പോർട്ടു നൽകി. തുടർനടപടിക്കായി ലാന്‍റ് റവന്യൂ കമ്മീഷണർക്ക് കളക്ടർ റിപ്പോർട്ട് ഉടൻ കൈമാറും

ഗുരുതര ആരോപണമായിരുന്നു മനോജിന്‍റെ കുടുംബം ഉന്നയിച്ചിരുന്നത്..ജില്ലയിലെ 12 വില്ലേജ് ഓഫീസർമാർ ചേർന്ന് മനോജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതിയും നൽകി . തുടർന്നാണ്ഭ രണകക്ഷി നേതാക്കളുടെ സമ്മർദ്ദം താങ്ങാൻ കഴിയാതെ വില്ലേജ് ഓഫീസറായിരുന്ന മനോജ് ജീവനൊടുക്കിയതെന്ന പരാതിയിൽ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. ബന്ധുക്കൾ, സഹപ്രവർത്തകരായ വില്ലേജ് ഓഫീസർമാർ തുടങ്ങി മനോജിന്‍റെ പരിചയക്കാരിൽ നിന്നുവരെ അടൂർ ആർഡിഒ  മൊഴിയെടുത്തു. രാഷ്ട്രീയ സമ്മർദ്ദം കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മനോജ് എന്നാണ് ലഭിച്ചിരിക്കുന്ന മൊഴികൾ . ഇതേതുടർന്നുള്ള മാനസിക സമ്മർദ്ദത്തിനൊടുവിൽ വില്ലേജ് ഓഫീസർ ജീവനൊടുക്കിയെന്നാണ് അന്വേഷണത്തിലെ സുപ്രധാന കണ്ടെത്തൽ. ഭരണകക്ഷി നേതാക്കൾക്കതിരെ കുടുംബം ആരോപണം ഉന്നയിച്ചെങ്കിലും ആർഡിഒയുടെ റിപ്പോർട്ടിൽ ആരുടെയും പേരുകൾ ഇല്ല. റിപ്പോർട്ട് ജില്ലാ കളക്ടർ ഉടൻ സ‍ർക്കാരിന് കൈമാറും.

Advertisement