കാട്ടാനയെ ഓടിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം

Advertisement

പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്.
വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കലക്ടര്‍ എത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.