തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് മുതൽ വിസ്താര എയർലൈൻസ് 2 പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിലാണിത്. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് വിസ്താര കൂടി വരുന്നതോടെ ആകെ പ്രതിദിന സർവീസുകളുടെ എണ്ണം 10 ആകും.
ആദ്യ വിമാനം (UK 524) രാവിലെ 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 07.15ന് ബംഗളൂരുവിൽ എത്തും. തിരികെ രാത്രി 10:40ന് പുറപ്പെട്ട് 11:40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. രണ്ടാം വിമാനം (UK 525) രാവിലെ 08.15 ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10.10 ന് പുറപ്പെട്ട് 11.20ന് ബംഗളൂരുവിൽ എത്തും.