കൊച്ചി:
മസാല ബോണ്ട് കേസിൽ
ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഉപഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. അതു വരെ തൽസ്ഥിതി തുടരും. നാളെ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ഐസക്ക് ഉപഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇ.ഡി. നടപടി ചോദ്യം ചെയ്ത് തോമസ് ഐസക്
നേരത്തെ സമർപ്പിച്ച ഹർജി കോടതി മെയ് 22 ന് പരിഗണിക്കാനായി മാറ്റിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി.ആർ .രവി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപഹർജി നൽകിക്കൊണ്ടുള്ള ഐസക്കിന്റെ നീക്കം. ഇഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണ് . ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയാണ് താൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കം ആണെന്നുമാണ് ഹർജിയിലെ വാദം.
Home News Breaking News മസാല ബോണ്ട് കേസ്: തോമസ് ഐസക്കിൻ്റെ ഉപഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.