പത്തനംതിട്ട:റാന്നി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്നുമല സ്വദേശി ബിജു( 52 ) കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ കണമല ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ സംഘർഷം.പോലീസും നാട്ടുകാരും മുഖാമുഖം നിന്ന പ്രതിഷേധത്തിൽ പത്തനംതിട്ട എം പി ആൻ്റോ ആൻ്റണി കൂടി എത്തിയതോടെ ഉന്തും തള്ളുമായി .റാന്നി ഡിവൈഎസ്പിയുമായി എം പി തട്ടിക്കയറി. വൈദികരും, സ്ത്രീകളുമടക്കം നിരവധി നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എരുമേലി പത്തനംതിട്ട റോഡി എം പി യുടെ നേതൃത്വത്തിൽ നാട്ടുകാർ കുത്തിയിരിക്കുകയായിരുന്നു. വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പോലും ഇതുവരെ സംഭവ സ്ഥലത്ത് എത്താതിരുന്നതും പ്രതിഷേധത്തിൻ്റെ ആക്കം കൂട്ടി.
ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ്
വീട്ടുമുറ്റത്ത് വെച്ച് ബിജുവിനെ കാട്ടാന ആക്രമിച്ചത്. വീട്ടുമുറ്റത്ത് അനക്കം കേട്ട് പുറത്തിറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. വീടിന് 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
Home News Breaking News തുലാപ്പള്ളിയിൽ ഗൃഹനാഥനെ കാട്ടാന ചവിട്ടി കൊന്ന സംഭവം:കണമല ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ സംഘർഷം