ഇന്ത്യ റാലി ബിജെപിക്കുള്ള താക്കീത്; വേട്ടയാടാൻ കോൺഗ്രസ് ബിജെപിക്കൊപ്പം: മുഖ്യമന്ത്രി

Advertisement

വയനാട്:ഡൽഹിയിൽ നടന്ന ഇന്ത്യ റാലിക്ക് പ്രാധാന്യമേറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ ജനപങ്കാളിത്തമുണ്ടായ റാലി ബിജെപിക്ക് നൽകുന്നത് ശക്തമായ മുന്നറിയിപ്പാണ്. ബിജെപിയുടെ നിയമവിരുദ്ധ നടപടിക്കുള്ള താക്കീതാണ് ഈ ജനപങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു
വയനാട്ടിൽ ആനി രാജയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി .
കെജ്രിവാളിനെതിരായ ഇഡി നീക്കത്തിന് തുടക്കമിട്ടത് കോൺഗ്രസാണ്. മദ്യനയ അഴിമതി ഉയർന്നപ്പോൾ കോൺഗ്രസ് മുന്നിലുണ്ടായിരുന്നു. അന്ന് കോൺഗ്രസ് ബിജെപിക്കൊപ്പം നിന്നു. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു അന്നത്തെ പരാതി. സ്വീകരിച്ച നിലപാട് തെറ്റാണെന്ന് പറയാനുള്ള ആർജവം കോൺഗ്രസ് കാണിക്കണം

കോൺഗ്രസ് ഇതര നേതാക്കളെ ബിജെപി വേട്ടയാടുകയാണ്. ബിജെപി നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് അനിവാര്യമാണ്. മതനിരപേക്ഷതക്ക് പോറൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിൽ ജനങ്ങൾ ആശങ്കയിലും ഭയത്തിലുമാണ് കഴിയുന്നത്.

കേന്ദ്രം ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. കേന്ദ്രസർക്കാർ രാജ്യത്തിന്റെ മൂല്യങ്ങൾ തകർക്കുകയാണ്. മറ്റുള്ളവരെ വേട്ടയാടുമ്പോൾ കോൺഗ്രസ് ബിജെപിക്കൊപ്പമാണ്. കോൺഗ്രസിന് കൃത്യമായ നിലപാട് എടുക്കാൻ കഴിയുന്നില്ല. വയനാട്ടിൽ ആനി രാജക്കെതിരെ ?രാഹുൽ ഗാന്ധി മത്സരിക്കുന്നതിലെ അനൗചിത്യം രാജ്യമാകെ ചർച്ച ചെയ്തതാണെന്നും പിണറായി പറഞ്ഞു.

Advertisement