ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മർദ്ദനമേറ്റ് മരിച്ചു;വളർത്തുനായയെ അക്രമിച്ചത് ചോദ്യം ചെയ്തത് പ്രകോപനം

Advertisement

കൊച്ചി:വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ എറണാകുളം സ്വദേശി വിനോദ് മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായ വിനോദ് മരണപ്പെട്ടത്. സംഭവത്തിൽ നാല് ഇതര സംസ്ഥാനക്കാരായ നാല് തപാൽ വകുപ്പ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദിൻ്റെ അയൽവാസികളായ ഇവർ നായ കുരച്ചപ്പോൾ ആദ്യം നായയെയാണ് ആക്രമിച്ചത്. ഇത് ചോദ്യം ചെയ്തെത്തിയപ്പോഴാണ് വിനോദിനും മർദ്ദനമേറ്റത്. കഴുത്തിന് പിടിച്ച് ഉയർത്തി
നിർത്തിയത് ശ്വാസതടസത്തിന് കാരണമായി.

Advertisement