വാർത്താ നോട്ടം
2024 എപ്രിൽ 01 തിങ്കൾ
BREAKING NEWS
👉പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടായുടെ അക്രമണത്തൽ ഒരാൾ മരിച്ചു.
👉മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു. 5 തൊഴിലാളികളെ രക്ഷപ്പെടുത്തി. വളളം കടലിലേക്ക് ഒഴുകി പോയി. രാവിലെ 6.45 നാണ് സംഭവം.
👉മുതലപ്പൊഴിയിൽ രണ്ടാമതുണ്ടായ അപകടത്തിൽ വ2 മത്സ്യതൊഴിലാളികൾക്ക് തലയ്ക്ക് പരിക്ക്.
👉ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസ് ഇന്ന് സുപ്രിം കോടതിയിൽ ഹർജി നൽകും.
👉പി ഡി പി ചെയർമാൻ’ അബ്ദുൾ നാസ്സർ മദ്നിയുടെ നില അതീവ ഗുരുതരം. വെൻറിലേറ്ററിലേക്ക് മാറ്റി.
👉 ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
👉കടൽക്ഷോഭത്തിന് പിന്നാലെ കൊല്ലത്ത് പ്രതിഷേധവുമായി നാട്ടുകാർ
👉വാണിജ്യ എൽപിജിയുടെ വില 30.50 രൂപ കുറച്ചു.
👉കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി പി എമ്മിൻ്റെ 5 അകൗണ്ടുകളുടെ വിവരം ഇ ഡി തെരഞ്ഞുപ്പു കമ്മീഷന് നൽകി
👉ഒറ്റപ്പാലത്ത് സ്വകാര്യ
ബസ്സിനടിയിൽപ്പെട്ട് അഥിതി തൊഴിലാളി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
👉സംസ്ഥാനത്ത് നാഫെഡ് മുഖാന്തിരം കൊപ്രാ സംഭരണം ഇന്ന് മുതൽ ആരംഭിക്കും.
👉കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ ഹർജിയിൽ ഇന്ന് സുപ്രീം കോടതി വിധി.
🌴 കേരളീയം 🌴
🙏 റാന്നി തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കുടിലില്‍ ബിജു (52) മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ കണ്ടെത്തിയത്. .
🙏 പൂക്കോട് ഗവ. വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചെന്നും അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്നും സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ്.
🙏 സംസ്ഥാനത്ത് ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തുമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെട്ടത്. തൃശൂരില്‍ പെരിഞ്ഞനത്തും കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം.
🙏 സംസ്ഥാനത്ത് ഇന്നലെ ഉണ്ടായ കടലാക്രമണത്തിന് കാരണം ‘കള്ളക്കടല്‍’ പ്രതിഭാസമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. സമുദ്രത്തില്‍ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടല്‍ പ്രതിഭാസം.
🙏 തിരുവല്ല ചാത്തങ്കരയിലുള്ള ഭിന്നശേഷിക്കാരനായ 16കാരന് സംരക്ഷണകേന്ദ്രത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ തിരുവനന്തപുരം വെള്ളറട സ്നേഹഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവരെ പ്രതിചേര്‍ത്ത് തിരുവല്ല പൊലീസ് കേസെടുത്തു.
🙏 മാര്‍ച്ച് 12ന് മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്.
🇳🇪 ദേശീയം 🇳🇪
🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോണിന്റ പാസ്വേര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് ആപ്പിള്‍ കമ്പനിയെ സമീപിച്ച് ഇഡി. ഫോണിന്റെ പാസ്വേര്‍ഡ് നല്‍കാന്‍ കെജ്രിവാള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.
🙏 കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കച്ചത്തീവിനെ കോണ്‍ഗ്രസ് നിസ്സാരമായി വിട്ടുകൊടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
🙏 പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരമായ ഭാരതരത്ന എല്‍ കെ അദ്വാനിക്ക് സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു എല്‍ കെ അദ്വാനിയുടെ വീട്ടിലെത്തിയാണ് സമ്മാനിച്ചത്.
🙏 ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്നും ഇന്ന് ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി
നരേന്ദ്ര മോദി.
🙏 വിശാഖപട്ടണത്തെ ഒരു പോളിടെക്‌നിക് കോളേജിലെ 17 കാരിയായ വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ കോളേജില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും സഹോദരിക്ക് സന്ദേശമയച്ചാണ് പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്.
🙏 വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയില്‍ ഇന്നലെയുണ്ടായ കൊടുങ്കാറ്റില്‍ നാലുപേര്‍ മരിച്ചു. നൂറിലധികംപേര്‍ക്ക് പരിക്കേറ്റു.
🇦🇽 അന്തർദേശീയം 🇦🇴
🙏വടക്കന്‍ സിറിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിലാണ് സ്ഫോടനം നടന്നത്.
🏏 കായികം 🏏
🙏 ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
🙏 ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിന്റെ തോല്‍വി.
🙏 ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപ്പിറ്റല്‍സ് 43 റണ്‍സെടുത്ത പ്രിഥ്വി ഷായുടേയും 51 റണ്‍സെടുത്ത റിഷഭ് പന്തിന്റേയും 52 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടേയും മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിറങ്ങിയ ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.