യുവതിക്ക് ഒപ്പം താമസിച്ചു വന്ന റേഷൻ കട ഉടമ തൂങ്ങിമരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

Advertisement

കടമ്പനാട്:യുവതിക്കൊപ്പം താമസിച്ചു വന്ന റേഷൻ കടയടുമയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി.
നെല്ലിമുകൾ കുണ്ടോം വെട്ടത്ത് മലനടയിൽ
ഒറ്റമാംവിള തെക്കതിൽ ജോൺ ജേക്കബ്ബി (47 )ൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ്ആക്ഷൻ കൗൺസിൽ ഏനാത്ത് സിഐ യ്ക്ക് പരാതി നൽകിയത്. സംശയത്തിന് കാരണമായ നിരവധി സാഹചര്യ തെളിവുകൾ നിലനില്ക്കുന്നതായും, ദുരൂഹത നീക്കുന്നതിനായി സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിജു പി ബാബു, ബിജു പി സഖറിയ, ലിബിൻ ബാബു, സോജി എം രാജൻ, സന്തോഷ് എന്നിവരാണ് പരാതിയി നൽകിയത്.
ശനിയാഴ്ച പുലർച്ചെയാണ് കുണ്ടോം വെട്ടത്ത് മലനടയ്ക്ക് സമീപം നന്ദാവനത്തിൽ കല എന്ന യുവതിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറത്ത് ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ കല വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജോൺ ജേക്കബ് റേഷൻ കട നടത്തിവന്നത്.ഈ ബന്ധം ആണ് ഇവരെ കഴിഞ്ഞ 6 മാസമായി ഒന്നിച്ച് ജീവിക്കുവാൻ പ്രേരിപ്പിച്ചത്. മതാപിതാക്കൾ മരിച്ചു പോയ ജോൺ അവിവാഹിതനായിരുന്നു. വെളളിയാഴ്ച കുണ്ടോം വെട്ടത്ത് മലനടയിലെ ഉത്സവമായിരുന്നു.ഇവരുടെ വീടിനോട് ചേർന്ന് ഉത്സവ സംബന്ധമായി ഇവർ കടയും നടത്തിയിരുന്നു. നാട്ടുകാർ മിക്കവരും രാത്രിയിൽ ഇയാളെ കടയിൽ വെച്ച് കണ്ടതുമാണ്. എന്നാൽ നേരം പുലർന്നപ്പോൾ മരണ വാർത്ത കേട്ട നാട്ടുകാർ ഞെട്ടിപ്പോയി. കലയുടെ അമ്മയും ഇവരോടൊപ്പം താമസിച്ചു വരികയാണ്.

Advertisement