വന്ദേഭാരതിന് മുന്നിൽ ചാടി യുവതിയും യുവാവും ആത്മഹത്യ ചെയ്ത നിലയിൽ

Advertisement

യുവതിയും യുവാവും വന്ദേഭാരതിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീത്തുവച്ചാണ് സംഭവമുണ്ടായത്. ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശികളായ പ്രദീപ് സർക്കാറും (30) ബിനോതി റോയിയുമാണ് മരിച്ചത്.
തൃത്താല ഭാഗത്താണ് ഇരുവരും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി കീഴായൂർ രണ്ടാംകെട്ടി എന്ന സ്ഥലത്ത് വച്ച് ഇന്നലെ വൈകുന്നേരം 5.40നായിരുന്നു സംഭവം. കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് തട്ടിയാണ് മരണം. ജീവനൊടുക്കാൻ കാരക്കാട് ഭാഗത്തേക്കു വന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Advertisement