‘കിളി പോയ സർബത്ത് ‘ വേണോ?ആലപ്പുഴയിലേക്ക് വരു

Advertisement

ആലപ്പുഴ: മനോഹരമായ ആലപ്പുഴ ബീച്ചിൽ എത്തുന്നവർക്ക് ഒരു കൗതുക കാഴ്ച ഒളിച്ചിരിപ്പുണ്ട്. കടൽ തീരത്തുള്ള അനേകം ചെറുതും വലുതുമായ കടകളിൽ നിന്ന് ‘സൺറൈസ് ടീ ആൻ്റ് കോഫി ‘ എന്ന കടയെ വ്യത്യസ്ഥമാക്കുന്ന ഒരു ബോർഡ് ഉണ്ട്.സ്ലേറ്റിലാണ് ദൂരെ നിന്ന് ദൃശ്യമല്ലാത്ത ഈ ബോർഡ് എഴുതിയിട്ടുള്ളത്. ഇന്നത്തെ സ്പെഷ്യൽ ‘കിളി പോയ സർബത്ത് ‘ എന്നാണ് പരസ്യം.50 രൂപയേ ഉള്ളു. ഇതിൽ അടങ്ങിയിട്ടുള്ള വസ്തുക്കൾ കടയുടമ അനിൽ വെളിപ്പെടുത്തുന്നില്ല .
അത് സർപ്രെയ്സ് ആയിരിക്കട്ടെ എന്നാണ് അനിൽ പറയുന്നത്. വൈകിട്ട് 4 മണി മുതൽ രാത്രി 9 വരെയാണ് കടയുടെ പ്രവർത്തി സമയം. തരക്കേടില്ലാത്ത കച്ചവടമുണ്ട്.അതുകൊണ്ട് കിളി പോകുമോ എന്നറിയാൻ ഇനി ബീച്ചിലേക്ക് വരുന്നവർ അനിലിൻ്റെ കടയിൽ ചെന്നാൽ മതി. മറ്റ് ശീതളപാനീയങ്ങളും, ചായ, കോഫി, ചെറുകടികൾ എന്നിവയും ഇവിടെ ലഭ്യമാണ്. അന്തി നേരങ്ങളിൽ കടൽ കാഴ്ചയും കണ്ട് കിളി പോയിരിക്കാൻ ഇവിടെ ഇരിപ്പടങ്ങളും ഉണ്ട്.