സാൽവേഷൻ ആർമി അടൂർ ഡിവിഷണൽ കൺവൻഷൻ തുടങ്ങി

Advertisement

അടൂർ: സാൽവേഷൻ ആർമി അടൂർ ഡിവിഷണൽ കൺവൻഷൻ ഡിവിഷണൽ ഹെഡ് ക്വോർട്ടേഴ്സ് ഗ്രൗണ്ടിൽ
സാൽവേഷൻ ആർമി സംസ്ഥാന മുഖ്യ കാര്യദർശി ലെഫ്.കേണൽ ഡാനിയേൽ ജെ രാജ് ഉദ്ഘാടനം ചെയ്തു. ക്രിസ്തു ലോകത്തിൽ സമാധാനം നൽകുവാനായി പിറന്ന ദൈവപുത്രനാണെന്നും ക്രിസ്തുവിൽ ആശ്രയിക്കുന്നവർക്ക് സമാധാനപൂർണ്ണ ജീവിതം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവിഷണൽ കമാൻഡർ ലെഫ്.കേണൽ യോഹന്നാൻ ജോസഫിൻ്റെ അധ്യക്ഷനായി. കൺവൻഷൻ കൺവീനർ ജോഷ്വാ എം തുളിയ്ക്കൽ, ഡാനിയേൽ വയലാ, മേജർ എൻ ഡി ജോഷ്വാ, മേജർ ഡി ഗബ്രിയേൽ, ലെഫ്.കേണൽ മേരിക്കുട്ടി യോഹന്നാൻ ,എന്നിവർ പ്രസംഗിച്ചു.
നാളെ വൈകിട്ട് 6ന് ഇവാഞ്ചലിസ്റ്റ് ബാസിൽ വർഗ്ഗീസ് തിരുവല്ല സന്ദേശം നൽകും. ലെഫ്.കേണൽ സി എസ് യോഹന്നാൻ അധ്യക്ഷനാകും.
ഡിവിഷണൽ
സോംഗ്സ്റ്റേഴ്സ് ബ്രിഗേഡ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നു. കൺവൻഷൻ
ഞായറാഴ്ച സമാപിക്കും.

Advertisement