കെ.എസ്. ഷാൻ വധ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ വിധി ഇന്ന്

Advertisement

എസ്ഡിപിഐ നേതാവ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധ കേസിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരായ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ വിധി ഇന്ന്. കേസിലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പബ്ലിക് പ്രോസിക്യൂട്ടർ പി പി ഹാരിസ് കോടതിയിൽ ഹർജി നൽകിയത്. കേസിൽ പ്രതികളുടെ വാദം കേൾക്കൽ പൂർത്തിയായിരുന്നു. ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.