കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് അപരന്മാരായി സി പി എം, കേരള കോൺഗ്രസ് നേതാക്കൾ

Advertisement

കോട്ടയം: കോട്ടയത്തെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് അപരന്മാരായിപത്രിക നൽകിയവരിൽ സി പി എം ,കേരള കോൺഗ്രസ് (എം) നേതാക്കൻന്മാരും. കാഞ്ഞിരപ്പള്ളി പാറത്തോട് ലോക്കൽ കമ്മിറ്റി അംഗമായ ഫ്രാൻസിസ് ജോർജാണ് ഒരാൾ. കേരളാ കോൺഗ്രസ് എം തൃശൂർ  ജില്ലാ കമ്മിറ്റി അംഗമായ ഫ്രാൻസിസ് ജോർജാണ് മറ്റൊരാൾ. 

രണ്ട് തവണ ലോക്‌സഭ അംഗമായിരുന്ന കെ. ഫ്രാൻസിസ് ജോർജ് എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന കേരള കോൺഗ്രസ് നേതാവാണ്. 2014-ൽ മാണി ഗ്രൂപ്പിൽ നിന്ന് പിളർന്ന് ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചെങ്കിലും 2020-ൽ പാർട്ടി വിട്ട് കേരള കോൺഗ്രസ് (ജോസഫ് ഗ്രൂപ്പ്)) തിരിച്ചെത്തി. കേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന കെ.എം.ജോർജിൻ്റെ മകനാണ്. സിറ്റിംഗ് എം പി തോമസ് ചാഴിക്കാടനാണ് ഇടത് മുന്നണി സ്ഥാനാർത്ഥി.

ഇടത് മുന്നണിയുടെ പരാജ ഭീതിയാണിതിന് പിന്നിലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.ഫ്രാൻസിസ് ജോർജ് പറഞ്ഞു.പാർട്ടി അറിഞ്ഞാണ് ഇവരെ നിർത്തിയതെങ്കിൽ അത് ഇടത് സ്ഥാനാർത്ഥിക്ക് കുടി എതിരാണ്. അതു കൊണ്ട് ഇവരെ പാർട്ടികളിൽ പുറത്താക്കണം.അപരന്മാർ തൻ്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും വീടുകൾ കയറിയിറങ്ങി ചിഹ്നം ഉൾപ്പെടെ പഠിപ്പിച്ചാണ് യു ഡി എഫ് പ്രവർത്തിക്കുന്നതെന്നും സ്ഥനാർത്ഥി കെ.ഫ്രാൻസിസ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.