കണ്ണൂർ :പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്. പാനൂർ മൂളിയാത്തോടാണ് സംഭവം. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ കാട്ടിന്റവിട എന്നിവർക്കാണ് പരുക്കേറ്റത്. സ്‌ഫോടനത്തിൽ ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു
ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. വിനീഷിന്റെ വീടിന് സമീപത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്
വിനീഷിന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയി. സ്‌ഫോടനശബ്ദം കേട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പരുക്കേറ്റ രണ്ട് പേരും വിവിധ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.