അന്യഗ്രഹ ജീവികളുമായി സംസാരം, മറ്റൊരു ഗ്രഹത്തിലേക്കുള്ള യാത്ര; മരിച്ച മൂന്ന് പേരും വിചിത്ര വിശ്വാസികൾ

Advertisement

തിരുവനന്തപുരം:
അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളും കടുത്ത അന്ധ, വിചിത്ര വിശ്വാസങ്ങൾക്ക് അടിമകളെന്ന് കണ്ടെത്തൽ. സാങ്കൽപ്പിക അന്യഗ്രഹ ജീവിയുമായി ഇവർ സംഭാഷണം വരെ നടത്തിയിട്ടുണ്ട്. മൂന്ന് പേരും സാങ്കൽപ്പിക അന്യഗ്രഹ ജീവിതം മോഹിച്ചിരുന്നതായാണ് ഡിജിറ്റൽ തെളിവുകൾ വ്യക്തമാക്കുന്നത്. നവീൻ തോമസ്, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരാണ് മരിച്ചത്.

ആൻഡ്രോമീഡ ഗ്യാലക്‌സിൽ ജീവിക്കുന്ന മിതി എന്നയാളുമായി നടത്തിയ ചാറ്റുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഇമെയിൽ ഐഡിയിൽ നിന്നുമാണ് ചാറ്റ്. അന്യഗ്രഹ ജീവിതത്തെക്കുറിച്ചും മനുഷ്യന്റെ ബുദ്ധിവികാസത്തെക്കുറിച്ചുമൊക്കെയാണ് ഇവർ സംസാരിക്കുന്നത്.

മനുഷ്യനെ ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനെക്കുറിച്ച് മിതി വിവരിച്ചു നൽകുന്നുണ്ട്. ദിനോസറുകൾക്ക് ഭൂമിയിൽ വംശനാശം സംഭവിച്ചിട്ടില്ലെന്ന് ഉൾപ്പെടെ മിതി ദമ്പതികളോട് പറയുന്നുണ്ട്. ദിനോസറുകളെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും ഇവരെ സാങ്കൽപ്പിക അന്യഗ്രഹ ജീവിയുടെ പേരിൽ വന്ന ഫേക്ക് ഐഡി വിശ്വസിപ്പിക്കുകയായിരുന്നു.