സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ സിനിമ ദൂരദര്‍ശനില്‍ വരുന്നതില്‍ എന്താണ് തെറ്റ്, വി മുരളീധരന്‍

Advertisement

ആറ്റിങ്ങൽ. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ സിനിമ ദൂരദര്‍ശനില്‍ വരുന്നതില്‍ എന്താണ് തെറ്റ് എന്ന് ആറ്റിങ്ങലിലെ എൻ ഡി എ സ്ഥാനാർത്ഥി വി മുരളീധരൻ ചോദിച്ചു.

കേരളസ്റ്റോറി സിനിമാ വിവാദത്തെപ്പറ്റി സംസാരിക്കുകയായിരുന്നു.അഭിപ്രായ സ്വാതത്ര്യം ഈ രാജ്യത്ത് എല്ലാവർക്കുമുണ്ട്. അത് കലയിലുടെ പ്രകടിപ്പിക്കാം. ഒരു കലാകാരന്റെ വീക്ഷണമാണ് സിനിമ

സിനിമ ഹാനികരമാണെങ്കിൽ അത് നോക്കാൻ സെൻസർ ബോർഡംഗങ്ങളടക്കമുള്ള സംവിധാനങ്ങളുണ്ട്. അവർ പരിശോധിച്ച ശേഷം തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമ ദൂരദർശനിൽ വരുന്നതിൽ തെറ്റില്ല. അങ്ങനെ പ്രദർശന വിലക്ക് ഏർപ്പെടുത്തണമെന്ന് പറയുന്നവർ അഭിപ്രായങ്ങളെ പേടിയുള്ളവരാണ്. കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ ഈ സിനിമ ശ്രമിക്കുന്നില്ല. ഇടത് പക്ഷത്തിൻത് സെലക്ടീവ് അഭിപ്രായ സ്വാതന്ത്ര്യമാണ്

അനുകൂലമായതിനെ മാത്രം പിന്തുണക്കുന്നവരാണ് ഇടത് പക്ഷം. സിനിമക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. അവർ പരാതി കൊടുക്കട്ടെ. ഭീകരവാദ സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയാൻ നാലു ദിവസം വേണ്ടി വന്നവരല്ലേ അവർ എന്നും മുരളീധരന്‍ ചോദിച്ചു:

Advertisement