തിരുവനന്തപുരം:
ബക്കറ്റിന്റെ മൂടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. പോത്തൻകോട് അണ്ടൂർക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിന് സമീപം അൻസർ മൻസിലിൽ അൻസറാണ്(31) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. 65 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങുമ്പോ ശുദ്ധവായു കിട്ടാതെ അൻസർ കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ സുറുമിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി. കഴക്കൂട്ടത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി 2 മണിക്കൂർ കഠിന പരിശ്രമത്തിലാണ് അൻസറിനെ പുറത്തെടുത്തത്.
കുവൈറ്റിൽ വിസിറ്റിംഗ് വിസയിൽ ജോലി തേടി പോയ അൻസർ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിന് മുമ്പ് ടിപ്പർ ലോറി ഡ്രൈവറായിരുന്നു. ഭാര്യ സുറുമി സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്