കൊച്ചി:
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസും കോർപറേഷൻ കൗൺസിലർ പി.കെ.ഷാജനും ഇഡിക്ക് മുന്നിൽ ഹാജരായി.കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഇരുവരും ഹാജരായത്.
സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്ന് ചോദ്യം ചെയ്യലിന് എത്തിയ എം.എം.വർഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ വ്യാഴാഴ്ച സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ബിജുവിനെ ഇഡി എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ഇഡി പറയുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇഡി നേതാക്കളിൽ നിന്ന് തേടും.