കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായി രാജീവ് ചന്ദ്രശേഖരന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ നാളെ അമിത് ഷാ പങ്കെടുക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് അറിയിച്ചു. കോഴിക്കോട് എംടി രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും എത്തും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ വയനാട്ടില്‍ വന്നിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലും സംസ്ഥാനത്തെ മറ്റൊരു മണ്ഡലത്തിലും പ്രചാരണത്തിനെത്തുമെന്നും റിപ്പോര്‍ട്ട്. സന്ദര്‍ശനതീയതി അടുത്ത ദിവസം പ്രഖ്യാപിക്കും. വയനാട്ടില്‍ സിറ്റിങ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. പ്രധാനമന്ത്രിയുടെ വരവ് ഗുണംചെയ്യുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.