വനമേഖലയില്‍ കാണാതായ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Advertisement

തൃശ്ശൂര്‍ മണിയന്‍കിണര്‍ വനമേഖലയില്‍ കാണാതായ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വടക്കഞ്ചേരി കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു (35), വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊന്നശേഷം വിനോദ് തൂങ്ങിമരിച്ചുവെന്നാണ് നിഗമനം. മാര്‍ച്ച് 27 മുതല്‍ ഇരുവരെയും കാണാതായിരുന്നു.
ഇരുവരുടേയും മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഡോഗ്സ്‌കോഡിനെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയപ്പോഴാണ് കണ്ടെത്താന്‍ കഴിഞ്ഞത്. വനത്തിനുള്ളിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന.

Advertisement