സ്ഫോടനത്തിൽ ബന്ധമില്ല,സിപിഎം

Advertisement

പാനൂർ. കുന്നോത്തുപറമ്പ് മുളിയാത്തോട് സ്ഫോടനത്തിൽ സിപിഐ എം ന് യാതൊരു ബന്ധവുമില്ലെന്ന് സിപിഐ എം പാനൂർ ഏരിയ കമ്മിറ്റി പ്രസ്ഥാവന യിലൂടെ അറിയിച്ചു. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടി രിക്കുന്ന സാഹചര്യത്തിലാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നത്.
സ്ഫോടനത്തിൽ പരിക്കുപറ്റിയ ബിനീഷ്,ഷെറിൻ എന്നിവർ സിപിഐ എം പ്രവർത്തകരെ അക്രമിച്ച കേസിലുൾപ്പെടെ പ്രതിയാണ്. ആ ഘട്ടത്തിൽ തന്നെ ഇയാളെ പാർട്ടി തളളി പറഞ്ഞതുമാണ്.നാട്ടിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടി പരസ്യമായി തള്ളി പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തിൽ സ്ഫോടനത്തിൽ പരിക്കുപറ്റിയവർ സിപിഐഎം പ്രവർത്തകർ എന്ന നിലയിലുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം എതിരാളികൾ നടത്തുകയാണ്. കുന്നോത്തുപറമ്പ് മേഖലയിലാകെ സമാധനാന്തരീക്ഷം നിലനിർത്താനും, അതിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തനം നടത്തി കൊണ്ടിരിക്കുകയും ചെയ്ത പാർട്ടിയാണ് സിപിഐ എം. സമാധാനന്തരീക്ഷം ഉറപ്പു വരുത്തുന്നതിന് സിപിഐ എം നടത്തിയിട്ടുള്ള ശ്രമങ്ങൾ ഇതര രാഷ്ട്രീയ പാർട്ടികൾക്കും, പൊലിസിനും ബോധ്യമുള്ളതാണ്. മുളിയാത്തോട് സ്ഫോടനവുമായി ബന്ധപ്പെട്ടു
സമഗ്രവും, വിശദവുമായ അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അഭ്യർത്ഥിച്ചു