ഗവ. ആശുപത്രികളിൽ സർജിക്കൽ ഉപകരണങ്ങളുടെ വിതരണം നിലച്ച സംഭവം, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് ഗവ. ആശുപത്രികളിൽ സർജിക്കൽ ഉപകരണങ്ങളുടെ വിതരണം നിലച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.
കേസെടുത്ത കമ്മീഷൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.രണ്ട് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ്
നിർദേശം. 143 കോടി രൂപയുടെ കുടിശ്ശിക വന്നതോടെയാണ് കമ്പനികൾ ഉപകരണങ്ങളുടെ വിതരണം നിർത്തിയത്. ഇതോടെ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് . പല ആശുപത്രികളിലും അവശേഷിക്കുന്നത് ഒരാഴ്ചത്തേക്കുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ മാത്രമാണ്.