കൊച്ചി. ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന്റെ പേരിൽ കടയിൽ കയറി യുവാവിനെ ഗുണ്ടകൾ മർദ്ദിച്ചു. കലൂർ ആർബിഐക്ക് സമീപത്തെ കടയിലാണ് ഗുണ്ടകൾ ജീവനക്കാരനായ ഷഹദിനെ ക്രൂരമായി മർദ്ദിച്ചത്. ഷഹദിന്റെ പരാതി അടിസ്ഥാനത്തിൽ ആൻ ഗ്രൂപ്പ് ജീവനക്കാരനായ അശ്വിൻ, അജ്മൽ എന്നീ പ്രതികളെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലപാതകശ്രമം കുറ്റം ഉൾപ്പെടെ ചുമത്തിയതായി പോലീസ് അറിയിച്ചു.