കൊച്ചി.നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. വ്യാജ വിലാസം നല്കി പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്ട്രേഷന് ചെയ്തുവെന്ന കേസ് റദ്ദാക്കില്ലെന്ന് എറണാകുളം എസിജെഎം കോടതി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നല്കിയ ഹര്‍ജികള്‍ ഇന്നു കോടതി തള്ളി. പുതുച്ചേരിയില്‍ വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി വെട്ടിച്ചുവെന്നും അതുവഴി കേരളത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടമുണ്ടായെന്നുമായിരുന്നു കേസ്.