അതിജീവിതയും അനിതയ്ക്കൊപ്പം, ഹൈക്കോടതി പറഞ്ഞിട്ടും നഴ്സിംങ് ഓഫിസര്‍ ഇപ്പോഴും പുറത്ത്

Advertisement

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാത്ത കോഴിക്കോട് മെഡിക്കൽ കോളജ്  ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി അനിത നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്.ഇന്നലെ അതിജീവിതയും സമരത്തില്‍ പങ്കെടുത്തു

ഐ.സി യു പീഡനക്കേസ് അതിജീവിത ഇന്നും സമരത്തിൻ്റെ ഭാഗമാകും. ജോലിയിൽ തിരിചെടുക്കാതെ പിന്നോട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അനിത. അതിജീവിതയെ ആശുപത്രി ജീവനക്കാരായ അഞ്ചു പേർ ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് എന്നായിരുന്നു ഡിഎംഈ റിപ്പോർട്ട് .ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയത് ഇതിനെതിരെയാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്