മൂവാറ്റുപുഴ.നഗരത്തില്‍ ആൾക്കൂട്ട കൊലപാതകം. മർദ്ദനത്തിന് ഇരയായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ വാളകം കവലയിലാണ് സംഭവം. പെൺ സുഹൃത്തിനെ കാണാനായി ആണ് അശോക് ദാസ് എത്തിയത്ത് പെൺ സുഹൃത്തുമായി അശോക് ദാസ് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് കൈ
ചില്ലിലടിച്ച് മുറിഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു നാട്ടുകാരുടെ മർദ്ദനം .
അശോക് ദാസിനെ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. സംഭവത്തിൽ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽ കൃഷണ, എമിൽ ,സനൽ എന്നിവരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മർദ്ദനമേറ്റ് അവശനിലയിൽ ആയ അശോക് ദാസിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത് എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശോക് ദാസിന്റെ പെൺ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്