ചിതാഭസ്മം മോഷ്ടിക്കാനും ആള്, കാര്യമറിഞ്ഞ് അന്തംവിട്ട് നാട്ടുകാര്‍

Advertisement

തൃശ്ശൂരിൽ ചിതാഭസ്മം മോഷ്ടിച്ചു. തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിലെ ചിതാഭസ്മാണ് മോഷ്ടിച്ചത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ റിമാൻഡ് ചെയ്തു. ചിതാഭസ്മം അരിച്ചെടുത്ത സ്വർണം എടുക്കുന്നതിനു വേണ്ടിയാണ് മോഷ്ടിച്ചത് എന്നാണ് മൊഴി

തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിലെ ചിതാഭസ്മം ചാക്കിലാക്കി മോഷ്ടിച്ചു കിടക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് പ്രതികൾ നാട്ടുകാരുടെ പിടിയിലാകുന്നത്. രാത്രി ചാക്കുമായി പോകുന്നവരെ കണ്ട് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ചിന്താഭസ്മം ആണെന്ന് മനസ്സിലാകുന്നത്. മൂന്നു പേർ അടങ്ങുന്ന സംഘത്തിൽ ഒരാൾ പുഴയിൽ ചാടി രക്ഷപ്പെട്ടു.

തമിഴ്നാട് സ്വദേശികളായ മല്ലിക മകൻ രേണുഗോപാൽ എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ച പിന്നീട് പഴയന്നൂർ പോലീസിൽ ഏൽപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലാണ് ചിതാഭസ്മത്തിൽ സ്വർണം ഉണ്ടെന്നും അതിൻറെ പേരിൽ ആണ് തങ്ങൾ കവർച്ച നടത്തിയത് പ്രതികൾ മൊഴി നൽകിയത്. മൃതദേഹം കത്തിച്ച ചാരം അരിച്ചു സ്വർണം എടുക്കുന്നതാണ് രീതി എന്നാണ് പ്രതികൾ പറയുന്നത്.  ശ്മശാനം നടത്തിപ്പുകാരൻറെ പരാതിയിൽ കേസ് റെജിസ്റ്റര്‍ ചെയ്ത പഴയന്നൂർ പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement