സിപിഎം ഏരിയ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്കുകളിലായി കണക്കിൽ പെടാത്ത പണം, തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

Advertisement

തൃശ്ശൂര്‍ .സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ആദായനികുതി വകുപ്പിന്റേതാണ് നടപടി.ഇന്നലത്തെ റെയ്ഡിന് പിന്നാലെയാണ് നടപടി.5 കോടി 10 ലക്ഷം രൂപ അക്കൗണ്ടില്‍
അക്കൗണ്ട് തുടങ്ങിയത് 98ല്‍.ഈ അക്കൗണ്ട് വെളിപ്പെടുത്തിയിരുന്നില്ല

സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നീങ്ങുന്നത്. ആദായനികുതി വകുപ്പ് ഇന്നലെ നടത്തിയ റെയ്ഡിന്റെ തുടർച്ച ഇന്നും ഉണ്ടായേക്കും എന്നാണ് സൂചന. തൃശ്ശൂരിൽ സിപിഐഎം ജില്ലാ കമ്മിറ്റി പിൻവലിച്ച വൻതുകയെ പറ്റിയാണ് അന്വേഷണം .

തൃശ്ശൂരിലെ രണ്ടു പൊതുമേഖല ബാങ്കുകളിലാണ് ഇന്നലെ പരിശോധന നടന്നത്. സിപിഐഎം ഏരിയ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്ക് കളിലായി കണക്കിൽ കണക്കിൽ പെടാത്ത പണമിടപാട് നടന്നു എന്നതാണ് ഇഡിയുടെ കണ്ടെത്തൽ.