പാനൂര്‍ സ്ഫോടനത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പോലീസ്നിഗമനം

Advertisement

കണ്ണൂർ. പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം അനുഭാവി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സ്ഫോടനത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ്നിഗമനം. നിസ്സാര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സ്ഫോടന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കൈവേലിക്കൽ സ്വദേശി അരുണിനെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂളിയാത്തോട് സ്വദേശി വിനീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം ബോംബ് രാഷ്ട്രീയത്തിനെതിരെ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഇന്ന് പാനൂരിൽ സമാധാന സന്ദേശയാത്ര നടത്തും.