മൂവാറ്റുപുഴയിലേത് ആൾക്കൂട്ട കൊലപാതകം തന്നെ,പൊലീസ്

Advertisement

കൊച്ചി. മൂവാറ്റുപുഴയിലേത് ആൾക്കൂട്ട കൊലപാതകം തന്നെ എന്ന് പൊലീസ്.
അശോക്ദാസിനെ പ്രതികൾ മർദ്ദിച്ചു കെട്ടിയിട്ട് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ശ്വാസകോശത്തിനും തലക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രദേശവാസികളായ പത്തുപേർ അറസ്റ്റിൽ .പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കു.

മൂവാറ്റുപുഴ വാളകത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പെൺസുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു അശോക് ദാസ്.
പെൺ സുഹൃത്തിന് ഒപ്പം മറ്റൊരു പെൺകുട്ടിയും വീട്ടിൽ ഉണ്ടായിരുന്നു. പെൺകുട്ടികളും അശോക് ദാസും തമ്മിൽ തർക്കമായി. വീട്ടിലെ ഷോക്കേസിൽ ഇടിച്ച് അശോക് ദാസ്. കൈയിൽ മുറുവ് വരുത്തി ശബ്ദം കേട്ടത്തിയ നാട്ടുകാർ ഇത് ചോദ്യം ചെയ്തു തുടർന്ന് പെൺകുട്ടികളുടെ വീട്ടിനു മുന്നിൽ വച്ച് അശോക് ദാസിനെ മർദ്ദിച്ചു.രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് തൂണിൽ കെട്ടിയിട്ടു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. മർദ്ദനത്തിൽ അശോക് ദാസിന്റെ ശ്വാസകോശം തകർന്നു .തലയുടെ വലതുഭാഗത്തും മർദ്ദനമേറ്റു ഇത് തലച്ചോറിൽ രക്തസ്രാവം ഉണ്ടാകാൻ കാരണമായി. ശ്വാസകോശത്തിനും തലയ്ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ. സംഭവത്തിൽ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽ കൃഷണ, എമിൽ ,സനൽ എന്നിവരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

അശോക് ദാസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതികളുടെ
മൊബൈൽ ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആൾക്കൂട്ട മർദനം നടന്നതായി പെൺകുട്ടികളും മജിസ്ട്രേറ്റിനു മുൻപിൽ മൊഴി നൽകി. അരുണാചൽ പ്രദേശ് സ്വദേശിയാണ് കൊല്ലപ്പെട്ട അശോക് ദാസ്

Advertisement