തിരുവല്ല: കനത്ത ചൂടിൽ കേരളം വെന്ത് ഉരുകുകയാണ്. കുളങ്ങളും കിണറുകളും മറ്റ് ജാലാശയങ്ങളും വറ്റിവരണ്ടു. ദാഹജലത്തിനായി മനുഷ്യരും, മൃഗങ്ങളും, പക്ഷികളും എല്ലാം നെട്ടോട്ടമോടുകയാണ്. തെളിനീരുറവകൾ പലതും കണ്ണടച്ചു. ദാഹജലം തേടി ഒറ്റക്കാൽ മാത്രമുള്ള ഒരു കാക്ക തിരുവല്ല റെയിൽവേ സ്റ്റേഷേനിലെ രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിലെ പൈപ്പിൽ ഇരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. പൈപ്പിൽ നിന്ന് തുള്ളി തുള്ളിയായി ഇറ്റുവീഴുന്ന വെള്ളം കുടിച്ച ശേഷം കാക്ക പറന്നകന്നു. ഒറ്റക്കാൽ മാത്രമുള്ള കാക്ക ദാഹമകറ്റാൻ പെടാപാട് പെടുന്ന കാഴ്ചയാത്രാക്കാരിൽ കൗതുകവും ,ആശങ്കയും ഉളവാക്കി.
Mobile phone pic by Stephan
കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ
യല്ലോ യല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യത. തൃശൂരിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാൽ
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്.