തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കേരള കോൺഗ്രസിൽ പൊട്ടിത്തെറി

Advertisement

കോട്ടയം. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കേരള കോൺഗ്രസിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡണ്ട് സജീവ് മഞ്ഞക്കടമ്പിൽ രാജിവച്ചു. പാർട്ടിയിലെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും സജി മഞ്ഞക്കടമ്പിൽ രാജിവച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി അതൃപ്തനായിരുന്നു സജീവ് മഞ്ഞകടമ്പിൽ . തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പൂർണമായും അവഗണിച്ചുതോടെയാണ് രാജിയിലേക്ക് എത്തിയത്. അവഗണനയ്ക്ക് പിന്നിൽ മോൺസ്റ്റർ ജോസഫ് എംഎൽഎ ആണെന്നാണ് സജിയുടെ ആരോപണം. എന്നാല്‍ സജീവിന്‍റെ നടപടി ചതിയും വഞ്ചനയുമെന്ന് മോന്‍സ് ജോസഫ് പ്രതികരിച്ചു.

യുഡിഎഫുമായുള്ള ബന്ധവും പൂർണമായി സജി ഉപേക്ഷിച്ചു. ഭാവി പ്രവർത്തനങ്ങൾ പിന്നീട് അറിയിക്കുമെന്ന് സജീവ് മഞ്ഞ കടമ്പിൽ പറഞ്ഞു