തിരുവനന്തപുരം. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെതിരെ കോടതിയെ സമീപിക്കാന്‍ സിപിഎം പദ്ധതി. ഇതിനായി നിയമോപദേശം തേടി സിപിഐഎം നേതൃത്വം പ്രമുഖ നിയമവിദഗ്ധരെ ബന്ധപ്പെട്ടു. പിൻവലിച്ച തുക ഉപയോഗിക്കരുതെന്ന ആദായ നികുതിവകുപ്പ് നിർദ്ദേശം അസാധാരണ നടപടിയെന്ന് ആണ് സിപിഐഎം വിലയിരുത്തൽ.
കോടതിയിൽ കേന്ദ്ര ഏജൻസികൾക്ക് തിരിച്ചടി ഉണ്ടായാൽ കരുവന്നൂർ വിവാദം മറികടക്കാനാകുമെന്ന് ആണ് സിപിഎം ബുദ്ധികേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. സിപിഎമ്മിനെ വല്ലാതെ ആട്ടി ഉലച്ച നീക്കമാണ് സാമ്പത്തികമായി വീണ ചങ്ങല. മാത്രമല്ല. കരുവന്നൂര്‍ ഒറ്റ ലക്ഷ്യമാക്കി സാധാരണക്കാരന്‍റെ പണം തട്ടിയ പാര്‍ട്ടി എന്ന പ്രചരണം ബിജെപി കടുപ്പിക്കുന്നത് വിനയായി. പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി ഈ വിവാദം കത്തിപ്പടര്‍ത്താനാണ് നീക്കമെന്ന പുതിയ വിവരവും ആശങ്കയാണ്.