പാനൂര്‍ ബോംബ്, ഇന്നു കൂടുതല്‍ അറസ്റ്റുണ്ടാകും

Advertisement

കണ്ണൂർ. പാനൂരിൽ  ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.  പരിക്കേറ്റ്  ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.

  ഇന്നലെ അറസ്റ്റിലായ നാല് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും.  സ്ഫോടന സമയത്ത് സ്ഥലത്ത് 10 പേരുണ്ടായിരുന്നവെന്നാണ്  നിഗമനം. ഇതിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.ഒരാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്താനുള്ള നീക്കം പോലീസ് സജീവമാക്കി. അതേസമയം എഡിജിപിയുടെ നിർദ്ദേശപ്രകാരം ജില്ലയുടെ വിവിധ ഇടങ്ങളിൽ പോലീസ് വ്യാപക പരിശോധനയ്ക്ക് തുടക്കമിട്ടു.