ശാസ്താംകോട്ട സ്വദേശി പോലീസ് സബ് ഇൻസ്പെക്ടർ വീടിന് അടുത്ത് ട്രെയിനിൽ നിന്ന് വീണു മരിച്ചു

Advertisement

ശാസ്താംകോട്ട. പോലീസ് സബ് ഇൻസ്പെക്ടർ ട്രെയിനിൽ നിന്ന് വീണു മരിച്ചു.തൃശ്ശൂർ എ .ആർ .ക്യാമ്പിലെ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി മോഹനകുമാരനാണ് മരണമടഞ്ഞത്. ഇന്ന് രാവിലെ 11.30 ഓടെ കാരാളി മുക്കിന് സമീപത്ത് വച്ചായിരുന്നു സംഭവം. ട്രെയിൻ യാത്രയ്ക്കിടെ അബദ്ധത്തിൽ തെറിച്ചു വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മോഹനകുമാരൻ മരണപ്പെട്ടു.മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി.