ആലപ്പുഴ. പുറക്കാട് കാൽനടയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ക്ഷേത്രദർശനം കഴിഞ്ഞ് പോയ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ അച്ചനും മകനും മരിച്ചു. ദേശീയപാതപുറക്കാട് ഭാഗത്തുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകനും മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പുന്തല കണ്ടത്തിൽ പറമ്പിൽ സുദേവ് (43), മകൻ ആദിദേവ്(12)എന്നിവരാണ് മരിച്ചത്. സുദേവിൻ്റെ ഭാര്യ വിനിത(36)യെ ഗുരുതരപരിക്കുകളോടെമെഡിക്കൽകോളേജ് തീവ്രപരിചരണവിഭാഗത്തിൽപ്രവേശിപ്പിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനംകഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു കുടുംബം . റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ രക്ഷപെടുത്താൻ ശ്രമിച്ച ബൈക്ക് നിയന്തണം തെറ്റി സൈക്കിളിൽ പോയ മത്സ്യവ്യാപാരിയെ ഇടിച്ച ശേഷം പിന്നാലെ വന്ന ടാങ്കർ ലോറിയിൽ തട്ടിമറിഞ്ഞാണ് അപകടം . അച്ഛനും മകനും സംഭവസ്ഥലത്തു വെച്ചു തന്നെമ രിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ..
Home News Breaking News കാൽനടയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ബൈക്ക് അപകടം, അച്ഛനും മകനും മരിച്ചു