അടൂർ : കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) ൻ്റെ ദളിത് ആൻഡ് ട്രൈബൽ കമ്മീഷൻ സംസ്ഥാന തല പ്രവർത്തനോദ്ഘാടനം സാൽവേഷൻ ആർമി സംസ്ഥാന അധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല നിർവഹിച്ചു.
സഭയ്ക്കുള്ളിൽ ദളിത് ജനത അനുഭവിക്കുന്ന വിവേചനങ്ങളെ അദ്ദേഹം അപലപിച്ചു. സഭ കൂടുതൽ തുറന്ന മനസോടെ ജനങ്ങൾക്കിടയിലേക്ക് എത്തണമെന്നും സഭയിലെ അധികാരവും ജനങ്ങളും തമ്മിലുള്ള അന്തരം കുറയണമെന്നും ദളിത് വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസ ആനുകൂല്യം ഉൾപ്പെടെയുള്ളവ പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടൂർ സാൽവേഷൻ ആർമി സെൻട്രൽ ചർച്ചിൽ നടന്ന സമ്മേളനത്തിൽ ദളിത് ആൻഡ് ട്രൈബൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ: സെൽവദാസ് പ്രമോദ് അധ്യക്ഷത വഹിച്ചു. കെസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രകാശ് പി തോമസ് മുഖ്യ സന്ദേശം നൽകി. കലയും കറുപ്പും എന്ന വിഷയത്തെ അധികരിച്ച് ചരിത്രകാരനായ ഡോക്ടർ വിനിൽ പോൾ ക്ലാസ് നയിച്ചു. കെസിസി വൈസ് പ്രസിഡന്റ് മേജർ ആശാ ജസ്റ്റിൻ, കെസിസി കൊല്ലം ജില്ലാ ചെയർമാൻ റവ. പോൾ ഡേവിഡ്, സത്യദാസ് മൈനാഗപ്പള്ളി ,ഷിബു കെ സി, ലെഫ്.കേണൽ യോഹന്നാൻ ജോസഫ്, റവ. കെ ജയ്സൺ .ജനറൽ കൺവീനറായ റവ ബിജി എബ്രഹാം, ലെഫ്.കേണൽ സജുഡാനിയേൽ എന്നിവർ പ്രസംഗിച്ച.