അരുണാചലിലെ മലയാളികളുടെ മരണം,മുഖ്യസൂത്രധാരൻ നവീൻ തന്നെ

Advertisement

കോട്ടയം. അരുണാചലിലെ മലയാളികളുടെ മരണം. മുഖ്യസൂത്രധാരൻ നവീൻ തന്നെയെന്ന് അന്വേഷണസംഘം.
അന്വേഷണ സംഘം യോഗം ചേർന്നു അന്വേഷണ പുരോഗതി വിലയിരുത്തി. ഏഴു വർഷമായി നവീൻ ഇത്തരം കാര്യങ്ങൾ ആസൂത്രണം ചെയ്തു. അരുണാചൽ പ്രദേശ് തിരഞ്ഞെടുത്തത് വിശ്വാസത്തിന്റെ ഭാഗമായി

അന്യഗ്രഹജീവിതം സാധ്യമാകുമെന്നതിനാൽ ഉയർന്ന പ്രദേശം തിരഞ്ഞെടുത്തു. മറ്റൊരാളുടെ  ഇടപെടലിനു നിലവിൽ തെളിവില്ലെന്നും പോലീസ് വിലയിരുത്തൽ . സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴി പോലിസ് രേഖപ്പെടുത്തി. ഭൂമി നശിക്കും,പ്രളയം വരും അതു കൊണ്ട് പർവ്വതങ്ങൾ ആണ് രക്ഷ എന്ന് നവീൻ
പറയുന്ന ചാറ്റുകളും കണ്ടെത്തി