ഇടുക്കി തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി നിഖിത എൻ ആണ് മരിച്ചത്. ശനിയാഴ്ചയാണ് നിഖിതയെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെമ്മീൻ കഴിച്ചതിന്റെ അലർജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആന്തരിക അവയവങ്ങൾ തകരാറിലായതിനെ തുടർന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മരണ കാരണത്തിൽ വ്യക്തത വരും.
Home News Breaking News ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു,ചികിത്സാ പിഴവെന്ന് പരാതി