തിരുവനന്തപുരം . തൂലിക പടവാളാക്കിയ പാരമ്പര്യമാണ് സിപിഐക്ക്. കലയോടുബന്ധപ്പെട്ട അനവധി പേര് സിപിഐക്ക് വേണ്ടി പ്രചരണ വേദിയിലെത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അണികള്‍ക്ക് ആവേശം പകരാന്‍ ഇത്തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ തൂലികയെടുത്തു. അദ്ദേഹമെഴുതിയ ഇടതുപക്ഷം ഹൃദയപക്ഷം ഗാനത്തിന്റെ ഓഡിയോ കാസറ്റ് നടൻ പ്രേം കുമാർ, മുൻ സ്പീക്കർ എം വിജയകുമാറിന് നൽകി പ്രകാശനം ചെയ്തു.
ഇടതുപക്ഷത്തിന്റെ പ്രചാരണവേദികളിൽ മുഴങ്ങാൻ ബിനോയ് വിശ്വത്തിന്റെ രണ്ടാമത്തെ പ്രചാരണ ഗാനവും തയ്യാർ. ഇത്തവണ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ തൂലിക ചലിച്ചത് ഇടതുപക്ഷത്തിന് ആകെ വേണ്ടി.
നേരത്തെ അദ്ദേഹമെഴുതിയ അരിവാളും കതിരുമാണെൻറെ ചിഹ്നം എന്ന ഗാനം സിപിഐ പ്രചരണവേദികളിൽ ഹിറ്റായിരുന്നു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന കമ്മിറ്റി ആണ് ഗാനം പ്രസിദ്ധീകരിച്ചത്. ഗായത്രി നായർ സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായകൻ പന്തളം ബാലനാണ്.