വോട്ടിംഗ് യന്ത്രത്തില്‍ കെ സുധാകരന്റെ പേര് തിരുത്തി, പരാതിയായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി

Advertisement

കണ്ണൂർ. ലോക്സഭാ മണ്ഡലത്തിൽ വോട്ടിംഗ് യന്ത്രത്തിലെ കെ സുധാകരന്റെ പേര് തിരുത്തിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. കെ സുധാകരന്റെ പേരിനൊപ്പം പിതാവിന്റെ പേര് കൂട്ടിച്ചേർത്തായിരുന്നു  പട്ടിക പ്രസിദ്ധീകരിച്ചത്.  ഇത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നായിരുന്നു യു ഡി എഫിന്റെ പരാതി. കെ സുധാകരൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് തിരുത്തൽ. കെ സുധാകരൻ സൺ ഓഫ്  രാമുണ്ണി വി എന്നാണ് ആദ്യം പേരുൾപ്പെടുത്തിയത് . ഇത് കെ സുധാകരൻ എന്നുതന്നെ നിലനിർത്തും. കെ സുധാകരന്റെ പേരിൽ രണ്ട് അപരന്മാർ  മത്സര രംഗത്തുണ്ട്.